കലൈഞ്ജർ വീണ്ടും ഹോസ്പിറ്റലിൽ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കലൈഞ്ജർ മുത്തുവേൽ കരുണാനിധി ചെന്നൈ കാവേരി ഹോസ്പിറ്റലിൽ വിദക്ത ചികിത്സയ്ക്കായി പ്രവേശിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങൾക്കൊപ്പം കരള്‍ സംബന്ധമായ രോഗത്തിനും ചികില്‍സ തുടരുന്നുണ്ട്.

2016 ഡിസംബറില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കരുണാനിധിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് എട്ട് മാസമായി വീട്ടില്‍ തന്നെ ഡോക്ടർമാരും നേഴ്സ്‌മാരുടെയും സാന്നിധ്യത്തിൽ ചികിത്സ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചയ്ക്ക് അദ്ദേഹത്തെ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വീണ്ടും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

സാധാരണ നടത്തുന്ന പരിശോധനയ്ക്കാണ് അദ്ദേഹം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഭാര്യമാരായ കനിമൊഴി, രാസാത്തി അമ്മാള്‍, സെല്‍വി എന്നിവര്‍ കരുണാനിധിയോടൊപ്പം ഹോസ്പിറ്റലിൽ ഉണ്ട്.

വിദക്ത പരിശോധനയ്ക്ക് ശേഷം എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ നിന്ന് വിടുമെന്ന് അധികൃതര്‍ അറിയിച്ചു.