ലൈവ് സെക്സ്;യുവാവുമായി ഫേസ്ബുക് ബന്ധമുള്ള യുവതികൾ ഭീതിയിൽ

അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള ലൈംഗീക ദൃശ്യങ്ങള്‍ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത ലിനുവുമായി ഇൻബോക്സ് ബന്ധം സൂക്ഷിച്ച വനിതകൾ ഭീതിയിലാണ്.ഹോട്ടല്‍ ജീവനക്കാരനായ ലിനു അറസ്റ്റിലായതോടെ അയാളുടെ ചാറ്റ്ലിസ്റ്റിലുള്ളവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് വനിതകൾ അങ്കലാപ്പിലായത്.ഫെയ്‌സ്ബുക്കില്‍ സെക്സ് ലൈവാക്കിയത് കൂടുതല്‍ ലൈക്ക് കിട്ടാനെന്നാണ് ലിനു ആദ്യം പൊലീസില്‍ വെളിപ്പെടുത്തിയത്. ഇത് മുഖവിലക്കെടുക്കാന്‍ തയ്യാറാവാതെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നിരവധി തവണ താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തായി ലിനു വെളിപ്പെടുത്തിയത്. എന്നാല്‍ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ച് ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇത് പുറത്ത് വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അടുപ്പത്തിലായിരുന്ന വീട്ടമ്മയുമായി അടുത്തിടെ പിണങ്ങിയിരുന്നെന്നും ഇതേത്തുടര്‍ന്നുള്ള വൈരാഗ്യം മനസ്സില്‍ കിടന്നതിനാലാണ് താന്‍ കിടപ്പറദൃശ്യം ലൈവാക്കിയതെന്നും ഇയാള്‍ പൊലീസില്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞ ഓണദിവസങ്ങളില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങള്‍ ലൈവായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് വൈറലാവുകയായിരുന്നു.