ഫാഷൻ ലോകത്ത് വീണ്ടും തരംഗം സൃഷ്ടിച്ച് പ്രിയങ്ക

പ്രിയങ്ക ചോപ്ര, ഈ പേര് എന്നും ലോക സിനിമയ്ക്ക് ഇന്ത്യൻ സിനിമ നൽകിയ സമ്മാനമാണ്. അത് പോലെ തന്നെ പ്രിയങ്ക ധരിക്കുന്ന വേഷവും എന്നും ഫാഷൻ ലോകത്തിനു ഒരു അത്ഭുതമാണ്. വേഷ ഭൂഷാതികളിൽ എന്നും പ്രിയങ്ക ഒരു പടി മുകളിലെ നിൽകാറുള്ളു. വീണ്ടും ഒരുപടി മുകളിൽ നിൽക്കാനായി പ്രിയങ്ക ശ്രമം നടത്തിയത് ലോസാജല്‍സില്‍ നടന്ന 69-ാമത്തെ എമ്മി അവാര്‍ഡ്സില്‍.

എമ്മി അവാർഡിന് വന്ന പ്രിയങ്ക ഒരു തൂവെള്ള ഗൗണായിരുന്നു ധരിച്ചിരുന്നത്. അറ്റത്ത് വെളള തൂവലുകള്‍ പിടിപ്പിച്ച തൂവെളള ഗൗണ്‍ അണിഞ്ഞ പ്രിയങ്ക രാജികുമാരിയെ പോലെ സുന്ദരിയായിരുന്നു. പോണി ടെയില്‍ ആയിരുന്നു പ്രിയങ്കയുടെ ഹെയര്‍ സ്‌റ്റൈല്‍. കഴിഞ്ഞ വര്‍ഷം പ്രിയങ്ക അണിഞ്ഞ ചുവപ്പ് ഗൗണും എമ്മിയിൽ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു.