ഐഫോണ്‍ 8 ഇന്ത്യയില്‍ലേക്കുള്ള വരവിനായ് കാത്തിരിപ്പ്

കൂടുതല്‍ വില്‍പ്പന ലക്ഷ്യമിട്ട് ഇന്ത്യയില്‍ ഐഫോണ്‍ അവതരിപ്പിക്കുന്ന തീയതി സെപ്റ്റംബര്‍ 29 എന്ന തീരുമാനവുമായി ആപ്പിള്‍. അമേരിക്കൻ വിപണിയിൽ വിൽപ്പനയ്ക്ക് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടാണ് ഇന്ത്യയില്‍ ഐഫോണ്‍ എത്തുന്നത്.

1000 ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ ഒരുമിച്ച് അവതരിപ്പിക്കാനാണ് ഐഫോൺ അധികൃതരുടെ തീരുമാനം. ഇന്ത്യയില്‍ ആപ്പിളിൻറെ ഏറ്റവും വലിയ ലോഞ്ചാണിത്. ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വര്‍ഷം ഉണ്ടായതിനേക്കാള്‍ 50 ശതമാനം അധികം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി കമ്പനി വക്താക്കള്‍ അറിയിച്ചു. പ്രിന്റ് മീഡിയ, ഡിജിറ്റല്‍ മീഡിയ, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ ഐഫോണ്‍ വില്‍പ്പനയ്ക്കായി പരസ്യ ക്യാംപയിനുകള്‍ സംഘടിപ്പിക്കും. കൂടാതെ സെപ്റ്റംബര്‍ 18 മുതല്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചാരണം തുടങ്ങും.

ദേശീയ തലസ്ഥാന മേഖലയിലും ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കൊത്ത, മുംബൈ, പൂനെ, തുടങ്ങിയ സ്ഥലങ്ങളിലും ഉള്ള പ്രധാന മാളുകളില്‍ സെപ്റ്റംബര്‍ 29 മുതൽ ഐഫോണ്‍ ലഭിച്ചു തുടങ്ങും.