ജോണുമായി പിരിയരുതെന്ന് ആഗ്രഹിച്ചിരുന്നെന്ന് ബിപാഷയുടെ വെളിപ്പെടുത്തൽ

ജോൺ എബ്രാഹവുമായാണ് താൻ ഏറ്റവും കൂടുതൽ കാലം ഡേറ്റ് ചെയ്തതെന്ന് ബിപാഷ ബസു. അതിനുള്ള മുഴുവൻ ക്രെഡിറ്റും ജോണിന് തന്നെയാണ്. ആ ബന്ധം ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ബിപാഷ വ്യക്തമാക്കി.

ബിപാഷയുമായുള്ള ബന്ധം അവസാനിപ്പിച്ച് ജോൺ എബ്രഹാം പ്രിയയെ ഭാര്യയാക്കി. പിന്നീട് ബിപാഷ കരണനിയെും സ്വന്തമാക്കി. പതിനാറാം വയസ് മുതൽ ഡേറ്റിംഗിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ ബിപാഷയുടെ തുറന്നു പറച്ചിൽ ഇനി എന്തെല്ലാം പൊല്ലാപ്പുകൾ ഉണ്ടാക്കുമെന്ന് കാത്തിരുന്ന് കാണാം. ഗോസിപ്പിന് ഒട്ടും പഞ്ഞമില്ലാത്ത ബോളിവുഡിന് ഈ വെളിപ്പെടുത്തലും ആഘോഷമാക്കാൻ വലിയ സമയമൊന്നും വേണ്ടെന്ന് പിന്നണിയിൽ പ്രവർത്തിക്കുന്നവരും അടക്കം പറയുന്നു.