വ്യാജ ഫോൺ സന്ദേശം; അഞ്ചംഗ സംഘം പോലീസ് പിടിയിൽ

ഖോർഫക്കാൻ: പൊതു ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയെടുക്കിക്കുന്ന അഞ്ചംഗ സംഘം പോലീസ് പിടിയിൽ. പാകിസ്താനി സ്വദേശികളായ ഇവർ ടെലിഫോൺ പ്രതിനിധികളാണെന്ന് സ്വയം പരിചയപ്പെടുത്തുകയും, ഭീമമായ തുക സമ്മാനമായി ലഭിച്ചുവെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് തുടർ പ്രവർത്തനങ്ങൾക്കെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങൾ കരസ്ഥമാക്കുകയുമായിരുന്നു.

ദുബായ് അൽ ബറാഹ പ്രദേശത്ത് വാടകക്കെടുത്ത ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ കബളിക്കപ്പെട്ട ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. എന്നാൽ പോലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാൻ വേണ്ടി, തട്ടിപ്പിനായ് ഉപയോഗിക്കുന്ന സിം കാർഡും ഫോണും ഉപയോഗശേഷം നശിപ്പിക്കുകയും ചെയ്യുമായിരുന്നു. അത് കൊണ്ട് തന്നെ വിവിധ പേരുകളിൽ രജിസ്റ്റർ ചെയ്ത നിരവധി സിം കാർഡുകളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു.