സൗദി സേനയുമായുള്ള ഏറ്റുമുട്ടലിൽ 70 ഹൂത്തികൾ കൊല്ലപ്പെട്ടു

ജിസാൻ: സൗദി അറേബ്യയിലെ ദക്ഷിണ അതിർത്തിയിൽ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം നടത്താനിത്തിയ 70 ലേറെ ഹൂതി മിലീഷ്യകൾ കൊല്ലപ്പെട്ടു. 40 പേരെ സൈന്യം ബന്ധികൾക്കുകയും ചെയ്തു.

ഇറാൻ ആയുധങ്ങളുമായി സൗദിക്ക് നേരെ ആക്രമണം നടത്താനെത്തിയ ഹൂത്തി മിലീഷ്യകളെ ലക്ഷ്യമിട്ട് കൊണ്ടാണ് സഖ്യസേന വിമാനങ്ങളുടെ പിന്തുണയോടെ സൗദി സൈന്യം ആക്രമണം നടത്തിയത്. ഒരു ദിവസം നീണ്ട് നിന്ന ഏറ്റുമുട്ടലിൽ 3 നേതാക്കളടക്കം നിരവധി പേരെ സൈന്യം വകവരുത്തി. നൂറിലേറെ ഹൂത്തികൾക്ക് പരിക്കേൽക്കുകയും, 15 ഹൂതികളുടെ സൈനിക വാഹനങ്ങൾ തകർക്കുകയും ചെയ്തു.

അതേസമയം ഇറാൻ ഇപ്പോഴും യമനിലേക്ക് ആയുധങ്ങളും സാങ്കേതിക വിദ്യകളും കടത്തുന്നുണ്ടെന്ന് യു.എസ് നേവി വൈസ് അഡ്മിറൽ കെവിൻ എം.ഡൊനെഗൻ പറഞ്ഞു. സൗദി അറേബിയക്കെതിരെ ദീർഘ ദൂര ഉഗ്ര ശേഷിയുള്ള മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തുവാൻ ഹൂതികളെ സഹായിക്കുന്നതും ഇറാൻ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.