സഞ്ചാരികളെ മാടിവിളിച്ചു പച്ചവിരിച്ചു നിൽക്കുന്ന സുഭാഷ് ബോസ് പാർക്ക്

Photo : Rejath Narayan

വസന്തത്തിലേക്ക് പ്രവേശിക്കുന്ന കേരളത്തിന് ഹരിതാഭ പകർന്ന് കൊച്ചിയിലെ മനോഹരമായ സുഭാഷ് ബോസ് പാർക്ക്.

Photo : Rejath Narayan

കുടുംബത്തോടെ കുട്ടികളുമായി വന്നിരിക്കാനും ആസ്വദിക്കാനും അവസരമൊരുക്കുന്ന പാർക്കിൻറെ ഒരു പ്രത്യേകത കായലോരത്താണെന്നുള്ളതാണ്.

Photo : Rejath Narayan

വൃത്തിയും വെടിപ്പുമായി കിടക്കുന്ന പാർക്കിൽ സംഗീതത്തിൻറെ അകമ്പടി കൂടിയാകുമ്പോൾ അല്പനേരത്തേക്കെങ്കിലും മാനസ്സികമായി ഉന്മേഷം ലഭിക്കാനുള്ള അപൂർവ്വംഅവസരം ലഭിക്കുന്നു.

Photo : Rejath Narayan

സർക്കാരിൻറെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില നല്ല പാർക്കുകളിൽ ഒന്നാണ് ഇതെന്ന് എടുത്തു പറയേണ്ടതാണ്. സെക്യൂരിറ്റിക്ക് പുറമെ വൃത്തിയായി സൂക്ഷിക്കാനും പാർക്കിൽ ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. ഒരു കാലത്ത് ഒന്നുമില്ലാതിരുന്ന പാർക്കിനെ കോടികൾ ചിലവിട്ട് പുനർനിർമ്മിച്ചത് ഈയടുത്തകാലത്താണ്.