നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ രത്ന വേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ രത്ന വേട്ട.രണ്ടരക്കോടി രൂപ വില മതിക്കുന്ന രത്നങ്ങളാണ് സി.ഐ.എസ്.എഫ്.ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇന്നലെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ കസ്റ്റംസ് പിടികൂടി. മുംബൈ സ്വദേശിനിയായ മാധവി ഹൗസ് എന്ന യുവതിയാണ് പിടിയിലായത്. കേരളത്തിൽ വിൽപ്പന നടത്താൻ വേണ്ടിയാണ് രത്നങ്ങൾ കൊണ്ട് വന്നതെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. രത്നങ്ങൾ സെയില്‍സ്ടാക്സിന് കൈമാറിയിരിക്കുകയാണ്. പിഴ അടക്കുകയാണെങ്കിൽ മാധവിക്ക് രത്നങ്ങൾ തിരിച്ചെടുക്കാം അല്ലാത്ത പക്ഷം ഇവ സർക്കാരിലേക്ക് കണ്ടുകെട്ടും.