ഹ്രസ്വദൂര ആണവായുധവുമായി പാക്കിസ്താൻ

ഇസ്‌ലാമാബാദ്: ഭാരതത്തിനെതിരെ ഹ്രസ്വദൂര ആണവായുധം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന അവകാശ വാദവുമായി പാക്കിസ്താൻ പ്രധാനമന്ത്രി ഷാഹിദ് ഖകാൻ അബ്ബാസി. തങ്ങൾ നിർമ്മിച്ച ആണവായുധം സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഭാരതത്തിൻറെ ശീതയുദ്ധ തന്ത്രത്തെ മറി കടക്കാനാണ് ശ്രമമെന്നും പ്രകോപനങ്ങൾ ഉണ്ടായാൽ നേരിടാനാണെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.