ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴയിലെ ഓഫീസിന് നേരെ ആക്രമം

ആലപ്പുഴ; ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴയിലെ ഓഫീസിന് നേരെ ആക്രമം നടന്നു.ഓഫീസിന്റെ വെളിയിൽ നിർത്തിയിട്ടിരുന്ന ഏഷ്യാനെറ്റിന്റെ കാർ അടിച്ചു തകർത്തു.വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് ശേഷമാണ് ആക്രമം നടന്നതെന്ന് കരുതുന്നു.സംഭവസമയത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ റിപ്പോർട്ടർ ടി വി പ്രസാദ് ഓഫീസിലുണ്ടായിരുന്നു.കഴിഞ്ഞ ഏതാനും ദിവസമായി കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഡിജിപി ആലപ്പുഴ ഡിജിപിക്ക് നിർദ്ദേശം നൽകി.പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണൻ,വി എം സുധീരൻ,കാണാം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ, തുടങ്ങിയവർ ആക്രമണത്തിൽ അപലപിച്ചു.ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കോടിയേരി നിർദ്ദേശം നൽകി.