വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്‍റെ സ്വത്തുക്കൾ കണ്ടു കെട്ടി

വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്‍റെ ഇരുപത്തിമൂന്നു കോടിയുടെ സ്വത്തുക്കൾ കണ്ടു സർക്കാരിലേക്ക് കെട്ടി. മലബാർ സിമന്‍റ്സുമായി ബന്ധപ്പെട്ട അഴിമതിയിലാണ് എൻഫോഴ്സ്മെന്‍റ് നടപടി. ഹോട്ടൽ ഫ്ളാറ്റ് ഉൾപ്പെടെയുള്ളവയാണ് കണ്ടു കെട്ടിയത്.

മലബാർ സിമന്‍റ്സ് മാനേജിങ്ങ് ഡയറക്ടർ ആയി പ്രവർത്തിച്ച 2004- 2008 കാലയളവിൽ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. 2017 മാർച്ചിൽ വിഎം രാധാകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പാലക്കാട് വിജിലൻസിന് മുന്നിൽ ഇയാൾ സ്വയം കീഴടങ്ങിയിരുന്നു.