ഓ​ണ്‍ലൈ​ന്‍ വഴി ട്രെയിൻ ബു​ക്കി​ങ്ങി​ന് ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ പറ്റില്ല

ഓ​ണ്‍ലൈ​ന്‍ മുഖേന ട്രെയിൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​ല്‍ നി​ന്നു ചി​ല ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളെ ഐ​ആ​ർ​സി​ടി​സി ഒ​ഴി​വാ​ക്കി. ഓ​രോ ഇ​ട​പാ​ടി​നും യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് ചട്ടങ്ങളനുസരിച്ചുള്ള നടപടി ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​ല്‍ നി​ന്ന് ബാ​ങ്കു​ക​ള്‍ പി​ന്മാ​റാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി.

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ആ​ക്‌​സി​സ് ബാ​ങ്ക്, ഇ​ന്ത്യ​ന്‍ ബാ​ങ്ക്, ഇ​ന്ത്യ​ന്‍ ഓ​വ​ര്‍സീ​സ് ബാ​ങ്ക്, കാ​ന​റ ബാ​ങ്ക്, യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ, സെ​ന്‍ട്ര​ല്‍ ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ തുടങ്ങിയ ആ​റ് ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഇ​നി ഐ​ആ​ര്‍സി​ടി​സി വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​വൂ.

നോ​ട്ട് നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന് ഐ​ആ​ര്‍സി​ടി​സി യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന ക​ണ്‍വീ​നി​യ​ന്‍സ് ഫീ​സ് ഒ​ഴി​വാ​ക്കി​യി​രു​ന്നു. 20 രൂ​പ​യാ​യി​രു​ന്നു ഓ​ണ്‍ലൈ​ന്‍ പ​ണ​മി​ട​പാ​ടി​ന് ഉപഭോക്താക്കളിൽ നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ന​ട​പ​ടി. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ല ബാ​ങ്കു​ക​ളും ഇടപാടുകാർക്ക് അ​ധി​ക ബാ​ധ്യ​ത​യാ​കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

നി​ര​വ​ധി ത​വ​ണ ഐ​ആ​ര്‍സി​ടി​സി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ചട്ടപ്രകാരമുള്ള ഫീ​സ് ഒ​ഴി​വാ​ക്കാ​ന്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ട​ക്കം പ​ല പ്ര​മു​ഖ ബാ​ങ്കു​ക​ളും ത​യാ​റാ​യി​ല്ല. തു​ട​ര്‍ന്നാ​ണ് ആ ​ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍ലൈ​ന്‍ പ​ണ​മി​ട​പാ​ട് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് ഐ​ആ​ര്‍സി​ടി​സി തീ​രു​മാ​നി​ച്ച​ത്.

2017 ഫെ​ബ്രു​വ​രി 16ന് ​റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യ നി​ര്‍ദേ​ശ പ്ര​കാ​രം ആയിരം രൂ​പ വ​രെ​യു​ള്ള പ​ണ​മി​ട​പാ​ടി​ന് അ​ഞ്ച് രൂ​പ​യും രണ്ടായിരം വ​രെ​യു​ള്ള പ​ണ​മി​ട​പാ​ടി​ന് പത്ത് രൂ​പ​യു​മാ​ണ് ഇടപാടുകാരിൽ നി​ന്ന് ബാ​ങ്കു​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്.