ഐ.എസ് മോഡൽ പീഡനങ്ങൾ കേരളത്തിലും? 65 ഓളം ഹിന്ദു പെൺകുട്ടികൾ തടങ്കലിൽ

 

കൊച്ചി: കേരളത്തിൽ കൊച്ചി കേന്ദ്രീകരിച്ച് സംഘപരിവാർ ബിജെപി ഒത്താശയോടെ നടത്തുന്ന തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിൽ, ഹിന്ദു യുവതികളെ തടങ്കലിൽ പാർപ്പിച്ച് ക്രൂര പീഡനങ്ങൾക്കിരയാക്കുന്നതായ് തൃശ്ശൂർ സ്വദേശിനിയായ യുവതിയുടെ പരാതി. ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ച ഡോക്ടർ കൂടിയായ യുവതിയുടെ തീരുമാനമാണ്, വീട്ടുകാരുടെ കൂടി ഒത്താശയോടെ ഈ കേന്ദ്രത്തിൽ എത്തിച്ചത്. അവിടെ വച്ച് 22 ദിവസത്തോളം, തന്നെ ക്രൂരമായ രീതിയിൽ കെട്ടിയിട്ടു മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

കണ്ടനാട് യോഗ ആൻഡ് ചാരിറ്റബിൾ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മനോജാണ് പീഡനങ്ങൾക്ക് നേതൃത്വം നൽകിയത്. ഉച്ചത്തിലുള്ള പാട്ട് വച്ചിട്ടായിരുന്നു ഉപദ്രവമെന്നു യുവതി പറഞ്ഞു. ഭർത്താവിന്റെ ചിത്രങ്ങളും വിഡിയോയും പകർത്തി, വിവാഹ ബന്ധം വേർപെടുത്തിയില്ലെങ്കിൽ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയായിരുന്നു പീഡനങ്ങൾ .

ആയിഷയായ് മതം മാറിയ ആതിരയും ഇവിടെ ആയിരുന്നെന്നാണ് യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ. ആയിഷയായ് മാറിയ ആതിര എങ്ങനെയാണ് വീണ്ടും സ്വധർമത്തിലേക്ക് മടങ്ങിയതെന്ന ചോദ്യം വീണ്ടും ഈ സംഭവത്തോടെ പ്രസക്തമാവുകയാണ്. വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരുന്നത്.

പരാതി നൽകിയ പെൺകുട്ടിയെ പോലെ തന്നെ 65ലധികം പെൺകുട്ടികൾ സമാനമായ പീഡനങ്ങൾ ഈ കേന്ദ്രത്തിൽ അനുഭവിക്കുന്നെന്നും അവരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും പരാതിയിൽ അവർ ആവശ്യപ്പെട്ടു .