കശ്മീരിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

കശ്മീർ ;ഖാല്‍ഗി ഏരിയയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തു. ഇതോടെ ബാരാമുള്ളയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. മൂന്നു തീവ്രവാദികള്‍ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. യുഎൻ അസംബ്ലിയിൽ പാകിസ്ഥാനെ ഇന്ത്യ ടെററിസ്ഥാൻ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു.പാ​കി​സ്​​താ​ന്‍ ഭീ​ക​ര​ത​യു​ടെ ഫാ​ക്​​ട​റി​യെ​ന്ന നി​ല​യി​ലാ​ണ്​ പ്ര​ശ​സ്​​തി നേ​ടു​ന്ന​തെ​ന്നാണ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് പറഞ്ഞത്. ഇ​ന്ത്യ ദാ​രി​ദ്ര്യ​ത്തി​നെ​തി​രെ പോ​രാ​ടു​േ​മ്ബാ​ള്‍ പാ​കി​സ്​​താ​ന്‍ ഇ​ന്ത്യ​ക്കെ​തി​രെ​യാ​ണ്​ പോ​രാ​ടു​ന്ന​തെന്നും സുഷമ പറഞ്ഞു.