അനന്തപുരം ശ്രീ അനന്തപത്മനാഭ ക്ഷേത്രം

കുളത്തിന് നടുവിൽ പണിതിരിക്കുന്ന ക്ഷേത്രം
കുളത്തിന് നടുവിലാണ് അനന്തപുരം ശ്രീ അനന്തപത്മനാഭ ക്ഷേത്രം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കുളത്തിന് നടുവിൽ പണിതിരിക്കുന്ന ക്ഷേത്രം

 

ബാബിയ എന്ന മുതലയാണ് ഇവിടത്തെ മറ്റൊരു അത്ഭുതം.

1945 ൽ ബ്രിട്ടീഷ് സൈനീകൻ മുതലയെ വെടിവെച്ചു കൊല്ലുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അയാൾ പമ്പ് കടിയേറ്റ് മരിച്ചു.

ബാബിയ

ദിവസങ്ങൾക്കുള്ളിൽ പുതിയ മുതല പ്രത്യക്ഷപ്പെട്ടു. അതാണ്‌ 70 വർഷമായി നാം കാണുന്ന ബാബിയ എന്ന മുതല. നിവേദ്യം മാത്രം കഴിക്കുന്ന സമ്പൂർണ്ണ സസ്യാഹാരിയാണ്. അമ്പല കുളത്തിൽ നിന്നും പുറത്തെ ഉപദേവന്റെ കുളത്തിലേക്ക് പോകുന്നതല്ലാതെ മറ്റൊരു സ്ഥലത്തെയ്ക്കും ബാബിയ പോകാറില്ല. ആരെയും ഉപദ്രവിക്കുകയുമില്ല.

108 അപൂർവ്വ ഔഷദികൾ കടുശർക്കര കൂട്ടിൽ ചേർത്ത് നിർമ്മിച്ചെടുത്താണ് വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്.

 

കടുശർക്കര കൂട്ടിൽ നിർമ്മിച്ച പത്മാസനത്തിൽ ഇരിക്കുന്ന മഹാവിഷ്ണു

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശായിയായ മഹാവിഷ്ണു ആണെങ്കിലും അനന്തപത്മനാഭന്റെ മൂലസ്ഥാനമായി കരുതുന്നത് ഇവിടെയാണ്‌. പത്മാസനത്തിൽ ഇരിക്കുന്ന മഹാവിഷ്ണുവും ഇടതും വലതും ഉപദേവതകളും അടങ്ങിയതാണ് പ്രതിഷ്ഠ.

 

ക്ഷേത കവാടം

ക്ഷേത്രത്തിലേക്ക് എങ്ങനെ എത്തിച്ചേരാം :

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 കിലോമീറ്റർ, ദൂരവും കുമ്പള ബസ്സ്‌ സ്റ്റാന്റിൽ നിന്ന് 6 കിലോമീറ്റർ ദൂരവും ഉണ്ട്.

AddressAnanthapura, Naikap, Kerala 671321
Phone:    04998 214 360
                                              Web site :http://www.ananthapuratemple.com/

 

©മോഹൻദാസ്‌ വയലാംകുഴി