ഇ പി ജയരാജന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് റിപ്പോർട്ട്

ബന്ധു നിയമന കേസിൽ മുൻ മന്ത്രി ഇ പി ജയരാജന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് റിപ്പോർട്ട്.കേസ് അന്വേഷണം അവസാനിപ്പിക്കാൻ കോടതിയുടെ അനുമതിയും തേടിയിട്ടുണ്ട്.കേസ് നിലനിൽക്കില്ല എന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.

നിയമനം ലഭിച്ച പി കെ ശ്രീമതിയുടെ മകൻ ഇതുവരെ സ്ഥാനമേറ്റില്ല,സാമ്പത്തികമായ നേട്ടങ്ങൾ ആരും ഉണ്ടാക്കിയില്ല,മാത്രമല്ല ഉത്തരവിട്ട മൂന്നാം നാൾ തന്നെ മന്ത്രി ഉത്തരവ് പിൻവലിച്ചു,ഇവയൊക്കെയാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് റിപ്പോർട്ടിൽ പറയുന്ന കാരണങ്ങൾ.ഇ പി ജയരാജൻ മന്ത്രിയായിരിക്കെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളെ നിയമിച്ച നടപടിയായിരുന്നു വിവാദമായത്.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായും നിയമിച്ചിരുന്നു.