തൃണമൂൽ കോൺഗ്രസ്സ് നേതാവ് മുകുൾ റോയ് രാജിവെച്ചു

തൃണമൂൽ കോൺഗ്രസ്സ് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ മുകുൾ റോയ് പാർട്ടിയിൽ നിന്നും രാജ്യസഭാംഗത്വത്തിൽ നിന്നും രാജി വെച്ചു.രാജ്യസഭാ എം പി കൂടിയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുടെ വലംകൈയായ മുകുൾ റോയ്. കഴിഞ്ഞ ആഴ്ച്ച ബി ജെ പി നേതാക്കളുമായി മുകുൾ റോയ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.തൃണമൂൽ കോൺഗ്രസിന്റെ മുഖപ്പത്രമായ ജാഗോ ബംഗ്ലയുടെ ദുർഗ പൂജ എഡിഷൻ ഉദ്​​ഘാടനത്തിൽ നിന്നും മുകുൾ റോയ്​ വിട്ടു നിന്നിരുന്നു.അഞ്ചു ദിവസത്തിന് ശേഷം രാജിയെ പറ്റി വിശദീകരിക്കാമെന്ന് മുകുൾ റോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.