ജോബ് വേണോ ജോബ് : കിടിലൻ ജോബ് ആപ്പുമായി മൂന്ന് യുവതികൾ

ജോലി തേടി അലയുന്നവർക്കായി മൂന്ന് യുവതികൾ കൈകോർത്തപ്പോൾ മികച്ചൊരു ജോ​ബ് ആ​പ്പ് രൂപം കൊണ്ടു. ആപ്പിന് മി​ക​ച്ച സ്വീകരണം. സംഭവം സൂ​പ്പ​ർ ഹിറ്റായി. ഏകദേശം അറുപത് ദിവസം കൊണ്ട് ഇരുപതിനായിരത്തോളം പേർ ര​ജി​സ്റ്റ​ർ ചെ​യ്ത ജോ​ബ് വേ​ണോ ആ​പ്പാ​ണ് ഇ​പ്പോ​ൾ സമൂഹമാധ്യമങ്ങളിൽ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബാ​ങ്ക് ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന കൊ​ച്ചി സ്വ​ദേ​ശി​നി പൂ​ർ​ണി​മ വി​ശ്വ​നാ​ഥ​നും ര​ണ്ടു കൂട്ടുകാരികളും ചേ​ർ​ന്ന് രൂ​പം കൊ​ടു​ത്ത ആ​പ്ലി​ക്കേ​ഷ​ൻ യു​വാ​ക്ക​ൾ​ക്കി​ട​യി​ലും തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കി​ട​യി​ലും ച​ർ​ച്ച​യാ​ണ്. ഐ​ടി രം​ഗ​ത്തു നി​ന്നു​ള്ള ശാ​രി​ക, സി.​ഡി. ആ​ഗ്ന​സ് എ​ന്നി​വ​രാ​ണ് പൂ​ർ​ണി​മ​യു​ടെ ബിസിനസ്സ് പ​ങ്കാ​ളി​ക​ൾ. ‌

ഇ​ട​ത്ത​രം കു​ടും​ബ​ത്തി​ൽ​ ജനിച്ച മൂ​വ​രും സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്നും മാറി താമസിച്ചു ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ട് ഏ​റെ അ​നു​ഭ​വി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് സ്വ​ന്തം വീ​ടി​ന​ടു​ത്ത് ഒ​രു ജോ​ലി​യെ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്. മറ്റ് ജോ​ബ് സൈ​റ്റു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി വ​ള​രെ വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന​തും ആ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന​തു​മാ​ണ് ജോ​ബ് വേ​ണോ വെ​ബ്സൈ​റ്റി​നേ​യും ആ​പ്പി​നെ​യും വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ ആയിരത്തിലധികം തൊ​ഴി​ൽ ദാ​താ​ക്ക​ൾ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. ആയിരത്തിയഞ്ഞൂറ്‍ ജോ​ലി​ക​ളും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. തുടങ്ങിയത് ചെ​റു​കി​ട ജോ​ലി​ക​ൾ​ക്ക് പ്ര​ധാ​ന്യം നല്കിക്കൊണ്ടാണെങ്കിലും അടുത്ത തന്നെ പ്രൊ​ഫ​ഷ​ണ​ൽ ജോ​ലി​ക​ളും ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തുമെന്ന് പൂർണ്ണിമ പറഞ്ഞു.

ബ​യോ​ഡാ​റ്റ​യു​ടെ ആവശ്യമില്ലാതെ തന്നെ സ്വ​ന്തം നാ​ട്ടി​ലെ തൊ​ഴി​ൽ ദാ​താ​ക്ക​ളോ​ട് നേ​രി​ട്ട് സംവദിക്കാനുള്ള അ​വ​ര​സ​മാ​ണ് ആ​പ്പ് ഒ​രു​ക്കു​ന്ന​ത്. തൊ​ഴി​ലു​ട​മ​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ പ്രസിദ്ധപ്പെടുത്താതെ ത​ന്നെ ഇ​ത് സാ​ധ്യ​മാ​കുന്നു. ജോ​ലി അ​ന്വേ​ഷി​ക്കു​ന്നവരെ ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി ആ​പ്പി​ലൂ​ടെ കാ​ണാ​ന്‍ സാ​ധി​ക്കും. ഒ​റ്റ ക്ലി​ക്കി​ലൂ​ടെ അ​വ​രോ​ട് ആശയവിനിമയം നടത്താനും, ഇ​ന്‍റ​ര്‍വ്യൂ ന​ട​ത്താ​നും സാ​ധി​ക്കും എന്നതാണ് ഈ ആപ്പിൻറെ പ്രത്യേകത.