വേങ്ങരയിൽ കാന്തപുരം  ഇടതിനോടൊപ്പം

മലപ്പുറം;വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വേങ്ങര എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നേതാക്കള്‍ ഉടന്‍ നടത്തും.
ഇതിനിടെ സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്ന അബ്ദുള്‍ മജീദ്, ഇബ്രാഹിം എം.വി. എന്നിവര്‍ പത്രിക പിന്‍വലിച്ചു. ഇതോടെ ഇനി മത്സരരംഗത്ത് ആറു പേരാണുള്ളത്.