കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം റബ്ബര്‍ തോട്ടത്തിൽ കണ്ടെത്തി

കൊല്ലം; സ്കൂളിലേക്ക് പോകവെ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.ഏരൂരിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഇളയച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. ഏരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടി സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സ്കൂളിന് സമീപത്തുള്ള സിസിടിവിയില്‍ നിന്നും പെണ്‍കുട്ടി രാജേഷിനോടൊപ്പം പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.