ഹർഭജന്റെ ഗൂഗ്‌ളിയിൽ ക്ലീൻ ബൗൾഡായി ജി എസ് ടി

കേന്ദ്ര സർക്കാരും ബി ജെ പി ദേശീയ നിർവാഹക സമിതിയും ഒരേ പോലെ വിജയകരമെന്ന്‌ പറഞ്ഞ ജി എസ് ടി യെ ട്രോളി ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ബില്ല് കൊടുക്കുമ്പോൾ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒപ്പം ഭക്ഷണം കഴിച്ച പോലെ തോന്നി എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്. നിമിഷങ്ങൾക്കകം തന്നെ നിരവധി ഷെയറുകളും റീട്വീറ്റുകളുമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്