വാഹനാപകടത്തിൽ ഫുട്ബോൾ താരം അ​ഗ്യൂ​റോ​യ്ക്ക് പരിക്ക്

ആം​സ്റ്റ​ര്‍​ഡാം;വാഹനാപകടത്തില്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ താ​രം സെ​ര്‍​ജി​യോ അ​ഗ്യൂ​റോ​യ്ക്ക് പരിക്ക്.കൊ​ളം​ബി​യ​ന്‍ ഗാ​യ​ക​ന്‍ മ​ലു​മ​യു​ടെ സം​ഗീ​ത പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ച ശേഷം അ​ഗ്യൂ​റോ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോയ ടാക്സി അപകടത്തില്‍പെടുകയായിരുന്നു. ഹോ​ള​ണ്ടി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ആം​സ്റ്റ​ര്‍​ഡാ​മി​ല്‍ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തില്‍ താരത്തിന്‍റെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. ആറു മുതല്‍ എട്ടാഴ്ചവരെ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം. ഇതോടെ ശ​നി​യാ​ഴ്ച ചെ​ല്‍​സി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ അഗ്യൂറോയുടെ സേവനം സിറ്റിക്ക് നഷ്ടമാകും. അടുത്ത ആഴ്ച നടക്കുന്ന അര്‍ജന്‍റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിലും അ​ഗ്യൂ​റോ മത്സരിക്കില്ല.