ഒക്ടോബർ മുതൽ ഇന്ധന വില വർധിക്കും; യു.എ.ഇ ഊർജ്ജ മന്ത്രാലയം

ദുബായ്: അടുത്ത മാസം മുതൽ ഇന്ധന വില വർധിപ്പിക്കാനുള്ള തീരുമാനവുമായി യു.എ.ഇ ഊർജ്ജ മന്ത്രാലയം. സൂപ്പർ 98 പെട്രോളിയത്തിന് 2.12 ദിർഹമായും, സ്‌പെഷ്യൽ 95 പെട്രോളിയത്തിന് 2.01 ആയും, ഇ-പ്ലസ് ന് 1.94 ആയുമാണ് വില വർധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന വിലയാണിത്. അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുമായി ബന്ധിപ്പിച്ചാണ് പെട്രോൾ വില വർദ്ധനവ് പരിഷ്കരിച്ചിരിക്കുന്നത്.