വിദ്യ ബാലൻറെ കാർ അപകടത്തിൽ പെട്ടു

മുംബൈ :ബോളിവുഡ് നടി വിദ്യ ബാലൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു .ബാന്ദ്രയിലെ വീട്ടിൽ നിന്ന് ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ പോകും വഴിയാണ് അപകടം സംഭവിച്ചത് .വിദ്യ ബാലൻ സഞ്ചരിച്ച കാറിലേക്കു മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു .നടിക്കു പരുക്കേറ്റട്ടില്ലെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ഇടിയുടെ ആഘാതത്തിൽ കാറിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .
സുരേഷ് ത്രിവേണി സംവിധാനം ചെയ്‌തിരിക്കുന്ന” തുംഹരി സുലു” വിദ്യയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം .ഇതിൽ ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് വിദ്യ ബാലൻ അഭിനയിച്ചിരിക്കുന്നത് .