ചൂടുപകരുന്ന യന്ത്രം ചതിച്ചു, നവജാത ശിശു വെന്തു മരിച്ചു

പൂനെയിലെ വാത്സല്യം ആശുപത്രിയിലാണ് മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്ത് മരിച്ചത്. ആശുപത്രിയില്‍ ചൂടുപകരുന്ന ഉപകരണം കേടായതിനെ തുടര്‍ന്നാണ് നവജാതശിശു മരിച്ചത്. ചോവഴിച്ച രാവിലെ ജനിച്ച കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഓക്‌സിജന്‍ നല്‍കുന്നതിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ യന്ത്രത്തിൻ്റെ തകരാറു മൂലം ചൂടുകൂടുകയും കുട്ടി വെന്തു മരിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും കുഞ്ഞിന് 80ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ കുഞ്ഞ് മരിച്ചു.