ഇന്ത്യ വാക്കു പാലിച്ചില്ലെന്ന് പാക്കിസ്ഥാൻ, നഷ്ട പരിഹാരമായി 457 കോടി

പാക്കിസ്ഥാനുമായി 6 പരമ്പര 8 വർഷത്തിനുള്ളിൽ നടത്തുമെന്ന വാക്ക് ഇന്ത്യ പാലിച്ചില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കാത്തതിനു വൻതുക നഷ്ടപരിഹാരം ചോദിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനില്‍ രണ്ട് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കാത്തതിനു ബിസിസിഐ 457 കോടി രൂപ നല്‍കണമെന്നാണ് പാക്കിസ്ഥാൻറെ വാദം.

പാക്കിസ്ഥാന്റെ ക്രിക്കറ്റ് ടീമുമായി ആറ് പരമ്പര കളിക്കാന്‍ 2014ലാണ് ബിസിസിഐ കരാറൊപ്പിട്ടത്. പക്ഷെ ഇതുവരെ കരാർ നടപ്പായില്ല. 2008 മുതൽ‌ ഇന്ത്യ തങ്ങളുമൊത്തുള്ള പരമ്പരകൾ ഒഴിവാക്കുകയാണ്.എന്നാൽ ഐ സി സി മത്സരങ്ങൾ പാക്കിസ്ഥാനെതിരെ കളിക്കുന്നുണ്ടെന്നും പിസിബി ചെയർമാൻ നജം സേത്തി പറഞ്ഞു.