ഹിറ്റ് മാൻ രോഹിത് ശർമയ്ക്ക് സെഞ്ച്വറി

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിൽ രോഹിത് ശർമയ്ക്ക് സെഞ്ച്വറി. 243 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് രഹാനെയും രോഹിതും ചേർന്ന് നള തുടക്കമായിരുന്നു കൊടുത്തത്. രഹാനെ 61 റൺസ് എടുത്ത് പുറത്തായി. രോഹിത്തിന്റെ പതിനഞ്ചാമത്തെ സെഞ്ച്വറി ആണ് ഇന്ന് നേടിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രോഹിത് 101 പന്തിൽ നിന്നും 11 ഫോറും 4 സിക്‌സറും അടക്കം 115 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യ ഇപ്പോൾ ജയത്തിൽ നിന്നും 38 റൺസ് അകലെയാണ്  വിരാട് കൊഹ്‌ലി 28 റൺസ് നേടി രോഹിതിനൊപ്പം പുറത്താകാതെ നിൽക്കുന്നുണ്ട്.