കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി അച്ഛൻറെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: സാമ്പത്തിക ബാധ്യത മൂലം വീട്ടിലെ കിണറ്റിലേക്ക് 3 വയസുള്ള കുഞ്ഞുമായി ചാടി ആത്മഹത്യാ ഭീഷണിയുമായി യുവാവ്. ആറ്റിങ്ങല്‍ ചെമ്പൂര് കട്ടിയാട് വിനീത് (38) ആണ് തൻറെ മകൾ അമിതയുമായി കിണറ്റിലേക്ക് ഇറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാട്ടുകാര്‍ ഓടിക്കൂടി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും യുവാവ് ചെവികൊണ്ടില്ല.

പഞ്ചായത്ത് പ്രതിനിധികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ നാല് മണിക്കൂര്‍ കിണഞ്ഞ് പരിശ്രമിച്ച് കുട്ടിയെ പുറത്തെടുത്തു വിനീത് കിണറ്റില്‍ ചാടി പുറകെ ജീവന്‍ പണയം വച്ച് ഫയര്‍ഫോഴ്‌സ് ജീവനക്കാരായ അനീഷ്, ശ്രീരൂപ്, രജീഷ് എന്നിവര്‍ കിണറ്റില്‍ ഇറങ്ങി യുവാവിനെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു