സിനിമ ലോകം കീഴടക്കാൻ ഒരു താരപുത്രൻ കൂടി

തമിൾ സൂപ്പർസ്റ്റാർ ചിയാൻ വിക്രമിൻറെ മകൻ ധ്രുവ് വിക്രം ഇനി ബിഗ് സ്ക്രീനിലേക്ക്. താര രാജാക്കൻമാരുടെ മക്കൾ അരങ്ങുവാഴുന്ന തെലുങ്കു ഇൻഡസ്ട്രിയിലേക്കാണ്‌ ധ്രുവ് തൻറെ വരവറിയിക്കുന്നത്. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ അര്‍ജുന്‍ റെഡിയുടെ തമിഴ് റീമേക്കില്‍ നായകനായാണ് ധ്രുവിന്റെ അരങ്ങേറ്റം. വിക്രം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ ശങ്കറും ഭാരതിരാജയും ധ്രുവിനെ നായകനാക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇഫോർഎന്റർടൈൻമെന്റ് ആണ് സിനിമ നിർമിക്കുന്നത്