ബ്രസീലും സ്പെയിനും നാളെ എത്തും, കൊച്ചിയിൽ ഇനി കാൽപ്പന്തിൻറെ ആവേശം

കൊച്ചി : അണ്ടർ 17 വേൾഡ് കപ്പിനായുള്ള കേരളീയരുടെ കാത്തിരിപ്പിന് വിരാമം. നാളെ രാവിലെയോടെ സ്പെയിനും ഉച്ചയോടെ ബ്രസീലും വന്നിറങ്ങുന്നതോടെ കൊച്ചിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ ആണ്. ഉത്തര കൊറിയ നൈജീരിയ ടീമികളും നാളെ തന്നെ എത്തിച്ചേരുമെന്നാണ് അറിയാൻ കഴിഞ്ഞത്. താരങ്ങളെ വരവേൽക്കാൻ വലിയ ഒരുക്കങ്ങളാണ് സംഘടകർ കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്.

ടീമുകളുടെ സുരക്ഷയ്‌ക്കും സഹായത്തിനുമായി കമാന്‍ഡോ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.പോലീസിലെ മുന്‍ ഫുട്ബോള്‍ താരങ്ങള്‍ക്കാണ് ടീമിന്റെ ചുമതല. നാളെ കൊച്ചിയിലെത്തുന്ന ടീമുകള്‍ പരിശീലനത്തിന് ഇറങ്ങിയേക്കില്ല. ബ്രസീല്‍ ടീം വേളി പരേഡ് ഗ്രൗണ്ടിലാകും പരിശീലനത്തിനെത്തുകയെന്നാണ് അറിയുന്നത്. മത്സര വേദിയായ നെഹ്‌റു സ്റ്റേഡിയമടക്കം അവസാനവട്ട മിനുക്ക് പണി നടത്തി പൂര്‍ണ്ണ സ‌ജ്ജമാക്കിയിട്ടുണ്ട്