മക്കളെ താനിച്ചാക്കി യൂറോപ്പ് യാത്ര, തിരിച്ചു വരവ് ജയിലിലേക്ക്

ലോവ : പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി യൂറോപ്പ് സന്ദർശനം നടത്തിയ യുവതിക്കെതിരെ പോലീസ് കേസെടുത്തു. 12 വയസ് പ്രായമുള്ള രണ്ടുകുട്ടികളും 6 ഉം 7 ഉം വയസ് പ്രായമുള്ള രണ്ടുകുട്ടികളെയും തനിച്ചാക്കിയാണ് അമ്മയായ എറിന് ലീ മാക്കേ 11 ദിവസത്തെ യൂറോപ്പ് സന്ദർശനത്തിന് പോയത്.

പൊലീസ് നടത്തുന്ന സാധാരണ പരിശോധനയിലാണ് കുട്ടികളെ പരിചരിക്കാന് ആരെയും ചുമതലപ്പെടുത്താതെയാണ് എറിന് പോയത് എന്ന വിവരം മനസിലായത് തുടർന്ന് പൊലീസ് എറിനെ ഫോണില് ബന്ധപ്പെടുകയും ജര്മിനിയിലായിരുന്ന എറിനോട് തിരിച്ചുവരാന് പൊലീസ് അറിയിക്കുകയായിരുന്നു.
തിരിച്ചെത്തിയ എറിനെ വിവിധ വകുപ്പുകള് ചുമത്തി അറസ്റ്റ് ചെയ്തു. കുട്ടികളെ തനിച്ചാക്കി പോകുന്നതിനെതിരെ നിയമങ്ങളൊന്നുമില്ലെങ്കിലും നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.