മാലാഖമാർക്ക് ഇനി നീലനിറം

വെള്ളവസ്ത്രം ധരിച്ച് ആശുപത്രികളിലൂടെ ജീവൻ രക്ഷിക്കാനായി നെട്ടോട്ടം ഓടുന്ന നഴ്സുമാരിനി വെള്ളവസ്ത്രം ധരിക്കില്ല. സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ യൂണിഫോമിന്റെ നിറം ചരിത്രത്തിലാദ്യമായി മാറുകയാണ്. ഇനി അവർ നമുക് മുന്നിലേക്ക് എത്തുക ലവൻഡർ, ആകാശനീല കളറുകളിലായിരിക്കും. ഈ പരിഷ്കാരത്തിൻറെ ഭാഗമായി ഇനി ഹെഡ് നഴ്സുമാർ ലവൻഡർ കളറും സ്റ്റാഫ് നഴ്സുമാർ ആകാശനീല കളറും ആയിരിക്കും. എന്നാൽ എല്ലാവർക്കും വെള്ള ഓവർ കോട്ട് നിർബന്ധമാക്കിയിട്ടുണ്ട്. ആറു വർഷം മുൻപ് സർക്കാർ ചുരിദാർ ധരിക്കാൻ അനുമതി നൽകി. അപ്പോഴും നിറം മാറാതെ വെള്ളയായി തന്നെ തുടർന്നു.

പുരുഷ നഴ്സുമാർക്ക് നീല ഷർട്ടും കറുത്ത പാന്റുമാണ്. അവർക്കും വെള്ള ഓവർകോട്ട് വേണം. നഴ്സുമാരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് സർക്കാർ പുതിയ നിറത്തിന് അനുമതി നൽകിയത്. സംഘടന തന്നെയാണു നിറവും തിരഞ്ഞെടുത്തത്.