12 വയസുകാരന് ക്രൂരമർദ്ദനം; സ്വവർഗാനുരാഗി എന്നാരോപിച്ച്

ദില്ലി : സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് 12 വയസ്സുകാരനെ സാമൂഹ്യ വിരുദ്ധർ തല്ലിച്ചതച്ചു. ഷകര്‍പൂര്‍ മേഖലയിലെ ഗണേഷ് നഗറിന് സമീപം ഞായറാഴ്ചയായിരുന്നു ഈ കൊടും ക്രൂരത നടന്നത്. കുട്ടി പിതാവിനോടൊപ്പം ഗണേഷ് നഗറിലെ കടയിലേക്ക് പോകുന്ന വഴിയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ അടുത്തെത്തി സ്വവര്‍ഗാനുരാഗിയെന്ന് വിളിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രദേശവാസികള്‍ ഇരുകൂട്ടരെയും സമന്വയിപ്പിച്ച്‌വിട്ടു

പിന്നീട് അച്ഛൻറെ കടയിലേക്ക് ആളുകളുമായി എത്തുകയും കുട്ടിയെ തല്ലിച്ചതയ്ക്കുകയുമായിരുന്നു. ഇതില്‍ പിതാവിനും ബന്ധുവിനും പരിക്കേറ്റു. കല്ലുകളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.