ശശികലയ്ക്കു പരോൾ ഇല്ല

ബെംഗളൂരു: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ പരോൾ അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ തള്ളി. പതിനഞ്ചു ദിവസത്തെ പരോളിനാണ് അവർ അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഇത് പരിഗണിക്കാൻ ജയിൽ അധികൃതർ തയ്യാറായില്ല. അനധികൃത സ്വത്തുസമ്പാദനകേസിൽ ശിക്ഷിക്കപെട്ടാണ്‌ ശശികല ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നത്. നാലു വർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അണ്ണാ ഡി. എം.കെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയെ അടുത്തിടെ പാർട്ടി മാറ്റിയിരുന്നു.ജയിലിൽ ശശികലക്കു പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചതിൻറെ പേരിൽ ജയിൽ അധികൃതർ ഒരുപാടു വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.