പ്രഭാസ്-അനുഷ്ക ജോഡികൾ വിവാഹിതരാവുന്നു

ഹൈദരാബാദ്: വെള്ളിത്തിരയിലെ സൂപ്പർജോടികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുന്നു. ടോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ചു ഇരുവരുടെയും വിവാഹനിശ്ചയം ഈ വർഷം ഡിസംബറിൽ നടക്കും. ബാഹുബലിക്ക് മുൻപും ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിച്ചിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസും അനുഷ്‌കയും നിരവധി തവണ സിനിമ സംബന്ധിയായ പരിപാടികളിൽ പങ്കെടുത്തിരുന്നു. പ്രഭാസ് ഇപ്പോൾ “സാഹോ” എന്ന ബിഗ്‌ബഡ്ജറ്റ്‌ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.