പുതിയ 100 രൂപ നോട്ടുകള്‍ അടുത്തവര്‍ഷം പുറത്തിറക്കും

ന്യൂഡല്‍ഹി: പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറങ്ങും. 100 രൂപ നോട്ടുകള്‍ അടുത്തവര്‍ഷം അവസാനത്തോടെ പുറത്തിറക്കാനാകുമെന്ന് ആര്‍ബിഐ അറിയിച്ചു. നോട്ടുകളുടെ അച്ചടി അടുത്തവര്‍ഷം ഏപ്രിലോടെ ആരംഭിക്കും. പുതിയ നോട്ടുകള്‍ വന്നാലും പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നില്ല.
പുതിയ നോട്ടുകളുടെ വലിപ്പം എടിഎം മെഷീന് യോജിച്ച രീതിയിലായിരിക്കും.

അടുത്തവർഷം മാര്‍ച്ചോടെ 200 രൂപ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാകും. എല്ലാ നോട്ടുകളും പുതിയ രീതിയിലാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എസ്ബിഐയുടെ കണക്കുപ്രകാരം 43.6% പണത്തിന്റെ വിതരണവും 500 രൂപ നോട്ടുകള്‍ വഴിയാണ്. 100 രൂപയുടെത് 20% മാത്രമാണ്. കറന്‍സികളുടെ ദൗര്‍ലഭ്യം ഇപ്പോള്‍ ഇല്ലെന്നും ബാങ്കുകള്‍ വ്യക്തമാക്കി