വിവാഹ തട്ടിപ്പ്‌വീരൻറെ കയ്യിൽ നിന്നും രക്ഷപെട്ട യുവതി ആറ്റിൽ ചാടി

പത്തനംതിട്ട: മൂന്ന് വിവാഹം കഴിച്ച യുവാവിൽ നിന്നും പോലീസ് രക്ഷപെടുത്തി കൊടുംബക്കാർക്കൊപ്പം വീട്ടിലേക്ക് വിട്ട യുവതി യാത്രാമധ്യേ ആറ്റിലേക്കെടുത്തുചാടി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബസ് ജീവനക്കാരനുമായി ഒളിച്ചോടിയ ബിരുദ വിദ്യാര്‍ത്ഥിനിയാണ് വെള്ളത്തിലേക്ക് ചാടിയത്. ആറ്റിൻറെ തിട്ടയില്‍ പിടിച്ചു കിടന്ന ഇവരെ പിന്നീട് രക്ഷപ്പെടുത്തി പോലീസ് ആശുപത്രിയിലാക്കി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആയൂബ് എന്ന വിവാഹത്തട്ടിപ്പ് വീരനൊപ്പമാണ് യുവതി പോയത്. മുമ്പ് മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ആയൂബ്. ഇക്കാര്യം പോലീസ് യുവതിയെ ധരിപ്പിച്ചു. ആയൂബിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായി. വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിടനാട് പോലീസ് പരിശോധന നടത്തിയതും കൊടൈക്കനാലില്‍ നിന്ന് യുവതിയേയും കാമുകനെയും കണ്ടെത്തുകയും പിന്നീട് വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

വീട്ടിലേക്കുള്ള യാത്രയിൽ ആണ് യുവതി പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ ആറ്റിലേക്ക് എടുത്തു ചാടിയത്. വശത്ത് പിടിച്ചുകിടന്ന ഇവരെ രക്ഷപ്പെടുത്തി.