ഇന്ത്യയുടെ “അത്ഭുത ബാലൻ” മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്; തീരുമാനം ലോകകപ്പിന് ശേഷം

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളും മാറുകയാണെന്ന് സൂചന നൽകുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അണ്ടർ-17 ഫുട്ബോൾ ലോകകപ്പിൽ കളിക്കുന്ന ഇന്ത്യയുടെ സ്റ്റാർ സ്‌ട്രൈക്കർ കോമൾ തട്ടൽ മാഞ്ചസ്റ്റർ യൂണൈറ്റഡുമായി കരാർ ഒപ്പിടുമെന്നു സൂചന. മുന്നേറ്റ നിരയില്‍ ലെഫ്റ്റ് വിങ്ങറായും സ്‌ട്രൈക്കറായും തിളങ്ങുന്ന തട്ടലിൻറെ കളി നിരീക്ഷിക്കാന്‍ യുണൈറ്റഡ് സ്‌കൗട്ടുകളെ ഇന്ത്യയിലേക്കയച്ചിട്ടുണ്ട്.താരത്തിൻറെ കളി നിരീക്ഷിച്ച ശേഷം സ്‌കൗട്ടുകള്‍ നല്‍കുന്ന റിപ്പോര്‍ട്ട് തൃപ്തികരമായാല്‍ കോട്ടലിനു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയില്‍ പ്രവേശനം ലഭിക്കും. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ ഈ കൗമാരതാരത്തെ ചുറ്റിപ്പറ്റിയാണ്. സിക്കിം സ്വദേശിയായ കോമൾ തട്ടൽ നാംചി ഫുട്ബോൾ അക്കാദമിയിലൂടെയാണ് ശ്രദ്ധേയനാവുന്നത്.