ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന് മാറ്റേകാൻ വിശാലമായ പൂന്തോട്ട പദ്ധതി

ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന് മാറ്റ് കൂട്ടാൻ വിശാലമായ പൂന്തോട്ടമൊരുക്കാനുള്ള പദ്ധതിയുമായ് സൗദി കിരീടാവകാശി കിംഗ് അബ്ദുൽ അസീസ്. 4,43,000 ചതുരശ്ര മീറ്ററിൽ പടിഞ്ഞാറ് മുതൽ കിഴക്ക് അൽ ഹറമൈൻ റോഡ് വരെ നീണ്ട് നിൽക്കുന്ന പൂന്തോട്ടമൊരുക്കാനാണ് പദ്ധതി.

എയർ പോർട്ടിലേക്ക് വരുന്നവർക്കായ് ഹൃദ്യത പകരുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, മുനിസിപ്പാലിറ്റി, ഗവര്‍ണറേറ്റിലെ സംയോജിത വികസന കേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

ഗാർഡന് പുറമെ പാലങ്ങൾ ഓഫീസ് കെട്ടിടം, ഷോപ്പിംഗ് സെന്റർ, പള്ളി, പാർക്കിങ് എന്നീ പദ്ധതികളും ഇതിൽ ഉൾപ്പെടുത്തും. അടുത്തിടെ ഉദ്‌ഘാടനം ചെയ്ത ബസ്മ ജിദ്ദ ഗാർഡൻ പദ്ധതിയുമായും പുതിയ പദ്ധതിയെ സംയോജിപ്പിക്കുന്നതായിരിക്കും. 60,000 ചതുരശ്ര മീറ്ററിലാണ് ബസ്മ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളെ സൂചിപ്പിക്കുന്നത്തിനായി ലേസർ ലൈറ്റുകളോട് കൂടിയ അഞ്ച് തൂണുകൾ, അറബിയിലും ഇംഗ്ലീഷിലും ജിദ്ദ എന്നെഴുതിയ കൂറ്റൻ ബോർഡ്, 20,000 മരങ്ങള്‍, 75 ഇൗന്തപനകള്‍, 1,76,000 ​ചതുരശ്ര മീറ്റര്‍ പുല്ലുകളാൽ അലങ്കരിച്ചിരിക്കുന്നു സ്ഥലം എന്നിവ ഉൾപ്പെട്ടതാണ് ബസ്മ ജിദ്ദ ഗാർഡൻ. ഈ രണ്ട് പദ്ധതികളെയും എയർ പോർട്ടുമായ് ബന്ധിപ്പിക്കുന്നതായിരിക്കുമെന്നും അധികൃതർ പറയുന്നു.