കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബംഗളൂരു :കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാർത്ഥികൾ മരിച്ചു . കര്‍ണാടകയിലെ രാമനാഗരയില്‍ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരണപ്പെട്ടത്.നാലുപേരും സംഭവ സ്​ഥലത്തു തന്നെ മരിച്ചതായാണ്​ വിവരം. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ട്രക്കിന്റെ അമിത വേഗതയാണ്​ അപകട കാരണമെന്ന്​ ദൃക്‌സാക്ഷികൾ പറഞ്ഞു. . ജേക്കബ്,ദിവ്യ എന്നിവർ ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെയും നിഖിത് ജീന എന്നിവർ തമിഴ്​നാട്​ വെല്ലൂരി​ല വി.​എ.ടി മെഡിക്കല്‍ കോളജിലെയും വിദ്യാര്‍ത്ഥികളാണ്​.