എയർ ഇന്ത്യ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഡൽഹി: എയർ ഇന്ത്യ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. എയർ ഇന്ത്യ വിറ്റഴിക്കുന്നതിലൂടെ ഈ സാമ്പത്തിക വർഷം 72,500 കോടി രൂപ നേട്ടമുണ്ടാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ളതിനാൽ ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷ. നഷ്ടത്തിലോടുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം കഴിപിഞ്ഞ ജൂണിലാണ് തീരുമാനിച്ചത്. അതിനായ് സാമ്പത്തികകാര്യ മന്ത്രിസഭ ജൂണ്‍ 28ന്​ അനുമതി നല്‍കിയിരുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്ര പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെ 2017-18 ല്‍ 72500 കോടിയുടെ വരുമാനം കണ്ടെത്താനാകുമെന്ന് ബജറ്റിൽ നിർദേശമുണ്ടായിരുന്നു. നേരത്തെ വിവിധ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിന്റെ പുരോഗതി വിലയിരുത്താൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, അശോക്​ ഗജപതി രാജു, ഹര്‍ദ്ദീപ്​ സിങ്​ പുരി, പീയുഷ്​ ഗോയല്‍, സുരേഷ്​ പ്രഭു, ആനന്ദ്​ കുമാര്‍, ആനന്ദ്​ ഗീതെ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.