സ്‌കൂൾ ബസിന് തീ പിടിച്ചു; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അബ്ഹ: മുജാദറ മേഖലയിൽ സ്‌കൂൾ ബസിന് തീ പിടിച്ചു. വ്യാഴാഴ്ച രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന ബസിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ടയുടൻ ഡ്രൈവർ ബസിലുണ്ടായിരുന്ന കുട്ടികളെ ഞൊടിയിടയിൽ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമന വിഭാഗം സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തതായ് അസീർ മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ അബ്ദു റഹീം അൽ ആസിമി പറഞ്ഞു. അഗ്നിബാധയ്ക്കിടയാക്കിയ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.