പെൺകുട്ടികളുടെ സ്കൂൾ ബസ് ഇനി വനിതകൾ തന്നെ ഓടിക്കും

റിയാദ് : പെൺകുട്ടികളുടെ സ്കൂള്‍ ബസുകളും വനിതാ അധ്യാപകരുടെ വാഹനങ്ങളും ഇനിമുതൽ സ്ത്രീകൾക്ക് ഓടിക്കാമെന്നു സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. വിദേശ വനിതാ ഡ്രൈവർമാർക്ക് ജോലിനൽകാൻ ഉദ്ദേശം ഇല്ലെന്നും അവർ അറിയിച്ചു. കാരണം ഗതാഗത രംഗത്തെ സ്വദേശിവത്കരണം ത്വരിതപ്പെടുത്താനാണെന്ന് അറിയാൻ കഴിഞ്ഞു. സൗദിയിൽ സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് നീക്കുന്ന ഉത്തരവിനു പിന്നാലെയാണു വിശദീകരണം. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് ഈ പുതിയ നയം ഒരു ഇരട്ടിമധുരമായി മാറിയിരിക്കുകയാണ്. ഡ്രൈവിങ്ങിൽ മാത്രം ഒതുങ്ങിനിൽക്കാതെ ഇതുമായി ബന്ധപ്പെട്ട കാർ റെന്റൽ സർവീസ് പോലുള്ള രംഗത്തേക്കും വനിതകൾക്കു കടന്നുവരാമെന്നും അധികൃതർ വ്യക്തമാക്കി.