‘ഗ്രിൽ മാസ്റ്റേഴ്സ് ലൈവു’മായി ബാർബെക്യൂ നേഷൻ റസ്റ്ററന്റ് ബർഷയിൽ പ്രവർത്തനം ആരംഭിച്ചു.

ദുബൈ: രുചിക്കൂട്ടുകൾ കൊണ്ടും രുചിഭേദങ്ങൾ കൊണ്ടും എന്നും ജനങ്ങളിൽ വിസ്മയം തീർക്കുന്ന ദുബൈയിൽ ഇന്ത്യയിലെ പ്രമുഖ ബാർബെക്യൂ റസ്റ്ററന്റ് ശൃംഖലയായ ബാർബെക്യൂ നേഷൻ തങ്ങളുടെ ‘ഗ്രിൽ മാസ്റ്റേഴ്സ് ലൈവു’മായി ബാർബെക്യൂ നേഷൻ റസ്റ്ററന്റ് ബർഷ ലുലു ഹൈപ്പർമാര്‍ക്കറ്റിനടുത്തെ എച്ച് ക്യു ഫിറ്റ്നസ്സിന് സമീപം പ്രവർത്തനം ആരംഭിച്ചു. തനതു ഇന്ത്യൻ പാരന്പര്യ വ്യവസ്ഥക്കനുസരിച്ച ഭക്ഷണങ്ങളും കശ്മീരിന്റെ തനതു മഹത്ത്വം വിളിച്ചോതുന്ന തരം മസാലക്കൂട്ടുകളുടെയും വൈവിധ്യമാർന്ന രുചിഭേദങ്ങൾ ഇവിടെ കാണാനാകും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം സ്വാദേറിയ തബക് മാസ്, താജ് –കശ്മിരി ബാർബിക്യു, സീഖ് കബാബ് തുടങ്ങിയ ബാർബെക്യൂകൾ തത്സമയം ഉപഭോക്താക്കളുടെ സാന്നിദ്ധ്യത്തിൽ തയ്യാറാക്കാനും, തീന്മേശക്ക് മുന്നിൽ സ്വാദോടെ അവർക്കതു ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് റെസ്റ്റോറന്റ് രൂപകൽപന ചെയ്തിട്ടുള്ളത് എന്ന് ഓപ്പറേഷൻ തലവൻ റിതം മുഖർജി പറഞ്ഞു. ഇവക്കുപുറമെ ഗുഷ്തബ റിസ്ത, റൊഗാനിഷ്, സഫ്രോൺ ഖാവ എന്നിവയും ഇവിടെ ലഭ്യമാണ്. ഒരേ സമയം 185 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന റെസ്റ്റോറന്റിൽ മുഗൾ സംസ്‌ക്കാരത്തിന്റെ പെരുമ വിളിച്ചോതുന്ന പുരാതന വേഷ രീതികളും നമുക്ക് ദൃശ്യമാകും. ഉപഭോക്താക്കളുടെ അഭ്യർത്ഥന പ്രകാരം തങ്ങളുടെ പുതിയ ശാഖ ഉടൻ ദുബൈ കരാമയിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.