വിമാനത്തിന്റെ ലാൻഡിംഗ് വേളയിൽ കൊടുങ്കാറ്റ് ; വിമാനം ആടിയുലയുന്ന ഭീതികരമായ വിഡിയോ കാണാം

കാലാവസ്ഥാ വ്യതിയാനത്തിനാൽ എമിരേറ്റ്സ് വിമാനത്തിന് ലാൻഡിംഗ് വേളയിൽ കാര്യമായ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. ജര്‍മനിയിലെ ഡസെല്‍ഡോര്‍ഫ് വിമാനത്താവളത്തിൽ
വ്യാഴാഴ്ച എയര്‍ബസ് എ 380 ന്റെ ലാൻഡിംഗ് വേളയിൽ വിമാനത്തിന്റെ ടയറുകൾ നിലത്ത് മുട്ടേണ്ട താമസം കൊടുങ്കാറ്റ് വീശുകയായിരുന്നു. തുടർന്ന് വിമാനം അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു. 500 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത ഈ വിമാനത്തിന്റെ ഭീതികരമായ വീഡിയോ കാണാം.

വിമാനം ലാൻഡ് ചെയ്യാനൊരുങ്ങുമ്പോൾ ഏറെക്കുറെ ശാന്തമായ കാലാവസ്ഥയായിരുന്നു. എന്നാൽ വിമാനത്തിന്റെ വീലുകൾ നിലത്ത് പതിക്കുമ്പോൾ സ്ഥിതിഗതികൾ വഷളാവുകയും കൊടുങ്കാറ്റ് ആഞ്ഞ് വീശിത്തുടങ്ങുകയുമായിരുന്നു. തുടര്‍ന്ന് വിമാനം ഇരുവശങ്ങളിലേക്കും ആടിയുലയുകയും അതിനെ നിയന്ത്രണത്തിലാക്കാൻ പൈലറ്റ് കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. ഒടുവിൽ വിമാനം അപകടങ്ങളില്ലാതെ ലാൻഡ് ചെയ്യാൻ പൈലറ്റിന് സാധിച്ചു.