മെഹ്‌റമില്ലാതെ ഹജ്ജിന് പോകാൻ അനുമതി

മുംബൈ: ഹജ്ജിന് അപേക്ഷ നൽകുമ്പോൾ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പാടില്ലെന്ന നിബന്ധനയിൽ ഇളവ് പ്രഖ്യാപിച്ച് ഹജ്ജ് അവലോകന കമ്മിറ്റി. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മെഹ്‌റമില്ലാതെ ഹജ്ജിന് പോകാൻ അനുമതി നൽകിക്കൊണ്ട് ഹജ്ജ് നയത്തിൽ മാറ്റം വരുത്താൻ കമ്മിറ്റി ശുപാർശ നൽകി. ശുപാർശയുടെ സംക്ഷിപ്തരൂപം ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയ്ക്ക് സമര്‍പ്പിച്ചു. ഒന്നിച്ച് യാത്ര ചെയ്യാൻ അനുവദനീയമായ പുരുഷന്മാരോടൊപ്പം (മെഹ്‌റം) മാത്രമായിരുന്നു സ്ത്രീകൾക്ക് ഹജ്ജിനുള്ള അപേക്ഷ സമർപ്പണം അനുവദനീയമായിരുന്നത്.