2017-ലെ വയലാർ അവാർഡ് ടി.ഡി രാമകൃഷ്ണൻ സ്വന്തമാക്കി

തിരുവനന്തപുരം: 2017-ലെ വയലാർ അവാർഡിന് പ്രശസ്ത സാഹിത്യകാരൻ ടി. ഡി രാമകൃഷ്ണൻ അർഹനായി. അദ്ദേഹത്തിൻറെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീലങ്കൻ രാഷ്ട്രീയപശ്ചാത്തലത്തിൽ എഴുതിയ ഈ നോവൽ ഒരുപാടു നിരൂപക പ്രശംസ നേടിയിരുന്നു. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ കഥ പറഞ്ഞ നോവലിലൂടെ വായനക്കാരില്‍ പുതിയ വായന അനുഭവം സൃഷ്ടിക്കാൻ ടി.ഡിക്കു കഴിഞ്ഞിരുന്നു. മലയാളിക്ക് വളരെ അപരിചിതമായ കഥാപശ്ചാത്തലം തന്നെയായിരുന്നു നോവലിൻറെ സവിശേഷതയും. അദ്ദേഹത്തിൻറെ ആദ്യ നോവലായ ‘ഫ്രാൻസിസ് ഇട്ടിക്കോരയും’ മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍ ജനിച്ച ടിഡി രാമകൃഷ്ണന്‍ തമിഴ് സാഹത്യവുമായി അഗാധ ബന്ധം പുലര്‍ത്തുന്ന എഴുത്തുകാരന്‍ കൂടിയാണ്.

ഫ്രാൻസിസ് ഇട്ടിക്കര കോയ, ആൽഫ, സിറാജുന്നിസ, മ് തുടങ്ങിയവയാണ് ടി.ഡി. രാമകൃഷ്ണൻറെ മറ്റ് കൃതികൾ.