അജ്മാനിൽ നടപ്പാലത്തിലിടിച്ച് ട്രക്ക് മറിഞ്ഞു

അജ്‌മാൻ: അജ്മാനിലെ ഷെയ്ഖ് സായിദ് റോഡിൽ ചരക്കുമായി വന്ന ട്രക്ക് മറിഞ്ഞു. പരിധിയിലധികം ഉയരത്തിൽ ചരക്ക് കയറ്റി വന്ന ട്രക്ക് റോഡിന് കുറുകെയുള്ള നടപ്പാലത്തിലിടിച്ച് മറിയുകയായിരുന്നു.

ഈ റോഡുകളിൽ അനുവദിച്ചിരുന്ന ഉയര പരിധി ലംഘിച്ച് അമിത ഭാരവുമായ് വന്ന ട്രക്ക് ആണ് അപകടത്തിൽ പെട്ടത്. ട്രക്ക് ഇടിച്ചതിനെ തുടർന്ന് നടപ്പാലത്തിന് കേടുപാടുകൾ സംഭവിക്കുകയും, പ്രദേശത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കെട്ടിട നിർമ്മാണ സാമഗ്രികളും ക്രയിനിന്റെ ഭാഗങ്ങളുമാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഭാരം കയറ്റുന്ന ഡ്രൈവർമാർ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും, ജനങ്ങളുടെ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കരുതെന്നും അജ്‌മാൻ പൊലീസ് ഗതാഗത വിഭാഗം ഡയറക്ടർ ലഫ്.കേണൽ സൈഫ് അബ്ദുല്ല അൽ ഫസാലി ഓർമ്മിപ്പിച്ചു.