ഗോധ്ര ട്രെ​യി​ന്‍ തീ​വെ​പ്പ്​ കേ​സി​ല്‍ ഹൈക്കോ​ട​തി ഇന്ന് വി​ധി​പ​റ​യും

അ​ഹ്​​മ​ദാ​ബാ​ദ്: മുസ്ലിം വിരുദ്ധ കലാപങ്ങൾക്ക് വഴിവെച്ച പ്രമാദമായ ഗോ​ധ്ര ട്രെ​യി​ന്‍ തീ​വെ​പ്പ്​ കേസിന്റെ വിധി ഇന്ന്. ഗു​ജ​റാ​ത്ത്​ ഹൈ​ക്കോ​ട​തിയാണ് വിധി പറയുന്നത്. 2002 ഫെ​ബ്രു​വ​രി 27നാണു 52 ക​ര്‍​സേ​വ​ക​ർ​ കൊ​ല്ല​പ്പെ​ട്ട​ സംഭവം നടന്നത്. സം​ഭ​വ​ത്തി​ല്‍ വി​ചാ​ര​ണ ക​ഴി​ഞ്ഞ്​ 29 മാ​സ​ത്തി​ന്​​ ശേ​ഷ​മാ​ണ്​ വി​ധി വ​രു​ന്ന​ത്. 2011ല്‍ ​പ്ര​ത്യേ​ക കോ​ട​തി 11 പേ​ര്‍​ക്ക്​ വ​ധ​ശി​ക്ഷ​യും 20 പേ​ര്‍​ക്ക്​ ജീ​വ​പ​ര്യ​ന്ത​വും വി​ധി​ച്ചി​രു​ന്നു. ഗോ​ധ്ര ട്രെ​യി​ന്‍ തീ​വെ​പ്പിനെ ​തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ്​ മു​സ്​​ലിം വി​രു​ദ്ധ ക​ലാ​പം അ​ര​ങ്ങേ​റി​യ​ത്. ഇ​തി​ല്‍ ആ​യി​ര​ത്തി​ലേ​റെ പേ​ര്‍ കൊല്ലപ്പെട്ടിരുന്നു.